Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two People

കാ​ർ തൂ​ണി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

തൃശൂർ: ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ ചു​​​​വ​​​​ന്ന​​​​മ​​​​ണ്ണി​​​​ലെ അ​​​​ക്വാ​​​​ഡ​​​​ക്റ്റി​​​​ന്‍റെ തൂ​​​​ണി​​​​ലേ​​​​ക്ക് കാ​​​​ർ ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ര​​​​ണ്ടു സ്ത്രീ​​​​ക​​​​ൾ മ​​​​രി​​​​ച്ചു. മൂ​​​​ന്നു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. പെ​​​​രി​​​​ഞ്ഞ​​​​നം പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​​ഫീ​​​​സി​​​​നു കി​​​​ഴ​​​​ക്ക് ന​​​​ട​​​​യ്ക്ക​​​​ൽ വീ​​​​ട്ടി​​​​ൽ വാ​​​​സു​​​​വി​​​​ന്‍റെ ഭാ​​​​ര്യ രാ​​​​ജ​​​​ല​​​​ക്ഷ്മി (78), തൃ​​​​ശൂ​​​​ർ ചൊ​​​​വ്വൂ​​​​ർ ചെ​​​​റു​​​​വ​​​​ത്തൂ​​​​ർ ചി​​​​റ​​​​യ​​​​ത്ത് വാ​​​​സു​​​​വി​​​​ന്‍റെ ഭാ​​​​ര്യ വി​​​​ലാ​​​​സി​​​​നി (76) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

പ​​​​രി​​​​ക്കേ​​​​റ്റ ശ്രീ​​​​ഹ​​​​രി (24), ബാ​​​​ബു(52), ഷീ​​​​ജ (50) എ​​​​ന്നി​​​​വ​​​​രെ തൃ​​​​ശൂ​​​​രി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ഷീ​​​​ജ​​​​യു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. ശ്രീ​​​​ഹ​​​​രി​​​​യാ​​​​ണ് വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​ന്നേ​​രം ആ​​​​റോ​​​​ടെ തൃ​​​​ശൂ​​​​ർ ഭാ​​​​ഗ​​​​ത്തേ​​​​ക്കു​​​​ള്ള പാ​​​​ത​​​​യി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. പെ​​​​രി​​​​ഞ്ഞ​​​​ന​​​​ത്തു​​​​നി​​​​ന്ന് പാ​​​​ല​​​​ക്കാ​​​​ട് ത​​​​ത്ത​​​​മം​​​​ഗ​​​​ല​​​​ത്തു പോ​​​​യി മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു കാ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ. റോ​​​​ഡി​​​​നു മു​​​​ക​​​​ളി​​​​ലൂ​​​​ടെ വെ​​​​ള്ളം കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന അ​​​​ക്വാ​​​​ഡ​​​​ക്റ്റി​​​​ന്‍റെ (നീ​​​​ർ​​​​പ്പാ​​​​ലം) തൂ​​​​ണി​​​​ലേ​​​​ക്ക് കാ​​​​ർ ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട കാ​​​​ർ റോ​​​​ഡി​​​​നു ന​​​​ടു​​​​വി​​​​ലു​​​​ള്ള കോ​​​​ണ്‍​ക്രീ​​​​റ്റ് ബാ​​​​രി​​​​ക്കേ​​​​ഡി​​​​ൽ ഇ​​​​ടി​​​​ച്ച് 30 മീ​​​​റ്റ​​​​റോ​​​​ളം മു​​​​ന്നോ​​​​ട്ടു നീ​​​​ങ്ങി​​​​യാ​​​​ണ് തൂ​​​​ണി​​​​ൽ ഇ​​​​ടി​​​​ച്ച​​​​ത്. റോ​​​​ഡ​​​​രി​​​​കി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന സൂ​​​​ച​​​​നാ ബോ​​​​ർ​​​​ഡും കാ​​​​ർ ഇ​​​​ടി​​​​ച്ചു ത​​​​ക​​​​ർ​​​​ത്തു.പീ​​​​ച്ചി പോ​​​​ലീ​​​​സ്, ദേ​​​​ശീ​​​​യ​​​​പാ​​​​ത റി​​​​ക്ക​​​​വ​​​​റി വി​​​​ഭാ​​​​ഗം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ സ്ഥ​​​​ല​​​​ത്തെ​​​​ത്തി മേ​​​​ൽ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു.

District News

മയക്കുമരുന്ന് വേട്ട: യു​വ​തി​യ​ട​ക്കം രണ്ടു പേ​ർ പി​ടി​യി​ൽ

ആ​ലു​വ: ആ​ലു​വ​യി​ലെ വാ​ട​ക​വീ​ട്ടി​ൽ നി​ന്ന് മൂ​ന്ന് കി​ലോ ക​ഞ്ചാ​വും അ​ഞ്ച് മി​ല്ലി​ഗ്രാം എം​ഡി​എം​എ​യും ഒ​രു എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.

ആ​ലു​വ ചെ​ങ്ങ​മ​നാ​ട് പനയക്കടവ് കര കോടോ​പ്പി​ള്ളി വാ​സി​ദ് (31), മ​ല​പ്പു​റം തി​രൂ​ർ വളവന്നൂർ വരന്പനാല കര മേ​ച്ചേ​രി വീ​ട്ടി​ൽ മാ​ജി​ത​ ഫർസാ​ന (22) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​മോ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്ത​ല​യി​ലെ വാ​ട​ക​വീ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.


എ​ട​ത്ത​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന് എ​തി​ർ​വ​ശം കൊ​ല്ലം​കു​ടി യൂ​സ​ഫ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള​താ​ണ് വാ​ട​ക​മു​റി. ഇ​വ​രു​ടെ കൈ​യി​ൽ നി​ന്നും ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റി​ൽ നി​ന്നു​മാ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ച​ത്. ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up